Breaking News

അങ്കൺവാടി റോഡ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച  കോട്ടപ്പുറം സ്മാർട്ട് അങ്കൺവാടി കോൺക്രീറ്റ് റോഡിൻ്റെ  ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത നിർവഹിച്ചു. 'പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ഇ. കെ. അബ്ദുൽ മജീദ്,  ഇ. കെ.റഷീദ്, ടി.കെ.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു

No comments