ശതാബ്‌ദി ആഘോഷം സമാപിച്ചു
അച്ചാംതുരുത്തി രാജാസ് എയുപി സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. കേരള സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 'സിനി ആർട്ടിസ്റ്റ് ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻപുന്നത്തിരിയൻ സുവനീയർ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള അദ്ധ്യക്ഷത വഹിച്ചു. സുവോളജിയിൽ ലൈഫ് സയൻസിൽ ഡോക്ടറേറ്റ് നേടിയ ശ്രുതി എം.വി ബയോളജിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ശിശില വി. ജെ.സി ഡായനിൽ എക്സലൻസി അവാർസ് നേടിയ ശശിധരൻ അച്ചാംതുരുത്തി എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ ടി.വി ശ്രീജിത്ത്. ഗ്രാമ പഞ്ചായത്ത് മെമ്പർ ഡി.എം കുഞ്ഞികണ്ണൻ സ്കൂൾ മാനേജർ ടി.സി ഉദയവർമ്മരാജ, കെ. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് എം.പി രാജേഷ്, മദർ പി.ടിഎ പ്രസിഡണ്ട് എം. സജിത, എ.വി വിനോദ് കുമാർ. പി.വിജയചന്ദ്രൻ,എം. രാമചന്ദ്രൻ, എം.ചന്ദ്രൻ, സി.നാരായണൻ, ടി.വി.ജയരാജൻ മാസ്റ്റർ. പി.പി.കുഞ്ഞിരാമൻ, സി നാരായണി എന്നിവർ സംസാരിച്ചു. കെ.വി പ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു. സ്കൂളിലെ 150 ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥി ' വിദ്യാർത്ഥിനികൾ അണിനിരന്ന നൃത്ത രാവ് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാവിരുന്നു എന്നിവ അരങ്ങേറി. ജനറൽ കൺവീനർ പി.വി സുരേഷ് മാസ്റ്റർ. സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി. പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments