Breaking News

മഹാകവി കുട്ടമത്ത് അവാർഡ് പവിത്രൻ തീക്കുനിക്ക്‌

മഹാകവി കുട്ടമത്ത് സ്മാരക സമിതി ഏർപ്പെടുത്തുന്ന 2023 വർഷത്തെ കുട്ടമത്ത് അവാർഡിന് പവിത്രൻ തീക്കുനി അർഹനായി. 2022 ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച അത്രമേൽ എന്ന കവിതക്കാണ് അവാർഡ്. ഏപ്രിൽ 14 ന് വൈകുന്നേരം 5 മണിക്ക് കുട്ടമത്ത് പൊന്മാലത്ത് നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കും. കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശിൽപ്പവും ക്യാഷ് അവാർഡുമാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമിയുടെ ഉൾപ്പെടെ നാൽപ്പതോളം അവാർഡ് നേടിയ കവി ഇപ്പോൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ജോലി ചെയ്ത് വരുന്നു.

No comments