മാർച്ചും ധർണയും നടത്തി
കേരള സീനിയർ സിറ്റിസൺസ് ഫോറം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, എല്ലാ മാസവും കൃത്യമായി പെൻഷൻ നൽകുക, നിസ്സാര സാങ്കേതിക കാരണങ്ങളാൽ പെൻഷൻ തടഞ്ഞു വെക്കാതിരിക്കുക, പെൻഷനിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, വയോമിത്രം പദ്ധതി ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, തടഞ്ഞുവെച്ച റെയിൽവേ യാത്ര ഇളവ് ഉടൻ പുന:സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹൊസ്ദുർഗ്ഗ് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
No comments