യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
കാസറഗോഡ് പാർലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി രാജമോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായി 501 അംഗ നീലേശ്വരം നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. യു ഡി എഫ് കൺവെൻഷൻ കെ പി സി സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു , യു ഡി എഫ് ചെയർമാൻ ഇ.എം. കുട്ടിഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീർ, ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ,ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ നസീർ, യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , ഡപ്യൂട്ടി ലീഡർ റഫീക് കോട്ടപ്പുറം, സി എം പി ജില്ലാ സെക്രട്ടറി ടി.വി. ഉമേശൻ , പി. കെ രഘുനാഥ്, പി. സി സുരേന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു.
No comments