കലക്ടേഴ്സ്@സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു
നീലേശ്വരം നഗരസഭാ പരിധിയിലെ സ്കൂളുകളിൽ അജൈവ പാഴ് വസ്തുക്കൾ വേർതിരിച്ച് സംഭരിച്ച് ശേഖരിക്കുന്നതിനുള്ള കലക്ടേഴ്സ്@സ്കൂൾ പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത നിർവഹിച്ചു.
കോട്ടപ്പുറം സി. എച്ച്. എം. കെ.എസ്. ഗവ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി. പി ലത സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, പി.ഭാർഗവി, നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ, പ്രിൻസിപ്പൽ സി.കെ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ എ. കെ പ്രകാശൻ നന്ദി പറഞ്ഞു.
No comments