വെള്ളരികൃഷി വിളവെടുത്തു
സി പി ഐ എം മടിക്കൈ സെന്റർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിപ്പ് വയലിൽ കൃഷി ചെയ്ത വെള്ളരി കൃഷിയുടെ വിളവെടുപ്പ് ഏരിയാ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ അധ്യക്ഷനായി. കെ പി ചന്ദ്രൻ, ഇ കെ കുഞ്ഞികൃഷ്ണൻ, ടി കെ സുഭാഷ്, എ വി രാജൻ, കെ ജെ ജോസ്, പി നാരായണൻ എന്നിവർ സംസാരിച്ചു. കെ എം ഷാജി സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം ആരംഭിച്ച വിഷ രഹിത, ജൈവ പച്ചക്കറി പരിപാടിയുടെ ഭാഗമായി ജില്ല സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണൻ വിത്തിട്ട വെള്ളരിയാണ് വിളവെടുത്തത്.
No comments