Breaking News

കഞ്ഞിവെച്ചു പ്രതിഷേധിച്ചു

നീലേശ്വരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം സപ്ലൈകോ ഔട്ട്‌ലെറ്റ്‌ന് മുന്നിൽ 13 അവിശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ഇ പത്മാവതി, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, സി കെ രോഹിത്,നവനീത് ചന്ദ്രൻ, രാഹുൽ നർക്കല, ശരത് കടിഞ്ഞിമൂല, ശ്രീനി വള്ളിക്കുന്ന്, രതീഷ് പള്ളിക്കര, ഷനീർ കോട്ടിക്കുളം,അജേഷ് പുറത്തേക്കൈ, സൗമ്യ, അനഘ, സഞ്ജയ്‌, ഷാമിൽ എന്നിവർ സംസാരിച്ചു.

No comments