അനുഗ്രഹ ഗണേഷിന് നാടിന്റെ ആദരം
എഴുപത്തിയഞ്ചാം റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത് തിരിച്ചെത്തിയ, നീലേശ്വരത്തിന്റെ അഭിമാനമായ പടിഞ്ഞാറ്റംകൊഴുവലിലെ അനുഗ്രഹ ഗണേഷിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണമൊരുക്കി. നീലേശ്വരം പൗരാവലി, നീലേശ്വരം നഗരസഭ ചെയർ പേഴ്‌സൺ ടി.വി ശാന്തയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ പി. ഭാർഗ്ഗവി, ഷംസുദ്ദീൻ അരിഞ്ചിറ, , പി. ബിന്ദു, ഷീബ. പി. വി., ലത.പി. പി, ഷജീർ.ഇ, മോഹനൻ.കെ, കുഞ്ഞിരാമൻ. പി, വി.വി. ശ്രീജ, പി. ശ്രീജ, വി.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു. കരിങ്ങാട്ട് തറവാട് ട്രസ്റ്റ്, നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ വെച്ച് നൽകിയ സ്വീകരണത്തിൽ കെ. ഉണ്ണിനായർ, കെ. വേലായുധൻ നായർ, കെ. രത്‌നാകരൻ, സതീഷ് കരിങ്ങാട്ട്, അരുൺ കുമാർ കെ., സൂരജ്,കെ., ലത. ടി.വി., ദിനേശ് കുമാർ കെ., കെ.വി. സുമേഷ്., കെ. വിനോദ് കുമാർ, രാജീവൻ അറുവാത്ത്. ഗംഗാധരൻ പി.വി., സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.പൗരാവലി നൽകിയ സ്വീകരണയോഗത്തിൽ അനുഗ്രഹ ഗണേഷ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
No comments