വാർഷിക സമ്മേളനം നടത്തി
കെ എസ് എസ് പി യു നീലേശ്വരം പേരോൽ യൂണിറ്റ് വാർഷിക സമ്മേളനം നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്ര അന്നപൂർണ ഹാളിൽ വെച്ച് നടന്നു. നീലേശ്വരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പി കുഞ്ഞമ്പുവിന്റെ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി എം ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകൾ പി.വി രാമചന്ദ്രൻ അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിൻ സെക്രട്ടറി സരസ്വതി കുട്ടി ടീച്ചർ അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി കെ സുജാതൻ മാസ്റ്റർ ബ്ലോക്ക് പ്രസിഡണ്ട് കെ വി ഗോവിന്ദൻ, ബ്ലോക്ക് സെക്രട്ടറി വി രവീന്ദ്രൻ, പി കുഞ്ഞിരാമൻ നായർ , കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.കെ പി സഹദേവൻ സ്വാഗതം പറഞ്ഞു. മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്ര സൗജന്യം പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശികയും അനുവദിക്കുക, എന്നി ആവശ്യങ്ങൾ പ്രമേത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
No comments