Breaking News

കൺവെൻഷൻ നടത്തി

കാസറഗോഡ് ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ ( CITU ) ജില്ലാ പ്രവർത്തക കൺവെൻഷൻ നീലേശ്വരം സി ഐ ടി യു ഓഫീസിൽ വെച്ച് നടന്നു. കൺവെൻഷൻ എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കാറ്റാടി കുമാരൻ അധ്യക്ഷത വഹിച്ചു, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. സ്വാമിക്കുട്ടി സ്വാഗതവും യൂണിയൻ ജില്ലാ സെക്രട്ടറി വി വി രമേശൻ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു
കാസറഗോഡ് പാർലിമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു കൺവെൻഷൻ ആവശ്യപ്പെട്ടു

മോദി അധികാരത്തിൽ വന്ന ശേഷം മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസൽ, പെട്രോൾ അടക്കമുള്ള ഇൻഡനങ്ങളുടെ വില ക്രമധീതമായി വർധിപ്പിച്ചു, മാത്രമല്ല തൊഴിലാളികളെ അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നും ആട്ടിയോടിക്കുന്ന പുതിയ നയപരിപാടികളുമായി നരേന്ദ്രമോദി മുന്നോട്ടു പോകുകയാണ്, കേരളത്തിന്റെ കൂടെ നിൽക്കേണ്ട കേരളത്തിലെ യുഡിഫ് എം പി മാർ മോദി നയത്തെ സഹായിക്കുകയാണ്, 64 ലക്ഷം പേർക്ക് 1600 രൂപ പെൻഷൻ നൽകാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം ഏർപെടുത്തിയതിന്നാൽ പ്രയാസപ്പെടുകയാണ്‌, അത്കൊണ്ട് തന്നെ കേരളത്തിൽ നിന്നും പരമാവധിഎൽ ഡി എഫ് ന്റെ എം പിമാരെ തിരെഞ്ഞെടുക്കാൻ സാധിക്കണം.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം ശശി വെങ്ങാട്ട്, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സി എ അമ്പാടി, ജോയിന്റ് സെക്രട്ടറിമാരായ കുളങ്ങര രാമൻ, പുരുഷോത്തമൻ വി ബേക്കൽ, എന്നിവർ കൺവെൻഷനിൽ പ്രസംഗിച്ചു യൂണിയൻ വനിത കൺവീനർ കെ ഷീബ നന്ദി പറഞ്ഞു.

No comments