സവാക് രജത ജൂബിലി ആഘോഷം നാളെ
സവാക്ക് രജതജൂബിലി ആഘോഷം നാളെ നടക്കും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ നിര്‍വ്വഹിക്കും. സവാക്ക് ജില്ലാ പ്രസിഡന്‍റും സംസ്ഥാന ട്രഷററുമായ ഉമേഷ് എം സാലിയാന്‍ അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, യക്ഷഗാന കലാകാരന്‍ പട്ള സതീഷ് ഷെട്ടി, ഫോക്ലോര്‍ അക്കാദമി എക്സിക്യൂട്ടീവ് അംഗം കെ.വി. കുഞ്ഞിരാമന്‍, പ്രശസ്ത ഗായകന്‍ രതീഷ് കണ്ടടുക്കം, ചലച്ചിത്ര പിന്നണി ഗായകന്‍ രമേശ്ചന്ദ്ര തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. സവാക്ക് സംസ്ഥാന പ്രസിഡന്‍റ് ജി.കെ. പിള്ള തെക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തും. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സവാക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുദര്‍ശനന്‍ വര്‍ണ്ണയെ കലാശ്രേഷ്ഠ പുരസ്കാരവും, സവാക്ക് സംസ്ഥാന സംഘടനാ സെക്രട്ടറി വിനോദ്കുമാര്‍ അജുംബിദയെ നാട്യപ്രഭാ പുരസ്കാരവും നല്‍കി ആദരിക്കും. പ്രശസ്ത തബല വിദ്വാന്‍ ശതായുശി ബാബു റൈ, ടി.വി. ഗംഗാധരന്‍, സണ്ണി അഗസ്റ്റിന്‍, സുബാനന്ദ ഷെട്ടി കുളൂര്‍, വേണു കാസര്‍കോട്, ജീന്‍ ലെവിനോ മൊന്തേരോ, വിശ്വാസ് നീലേശ്വരം, കെ. നരസിംഹ ബള്ളാള്‍ അടക്കമുള്ള ജില്ലയിലെ പ്രമുഖ കലാകാരൻമാരെ പരിപാടിയില്‍ വെച്ച് ആദരിക്കും. തുടർന്ന് 2 മണിക്ക് യക്ഷഗാനം ആരംഭിക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, ഭരതനാട്യം. 4 മണിക്ക് സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, 6 മണിമുതല്‍ മ്യൂസിക്ബാന്‍റും ഗാനമേളയും നടക്കും. ജില്ലയിലെ മുഴുവന്‍ കലാപ്രേമികളും പരിപാടിയില്‍ സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് സവാക്ക് ജില്ലാ സെക്രട്ടറി എം.എം. ഗംഗാധരന്‍ അറിയിച്ചു. കേരളത്തില്‍ അസംഘടിതരായിരുന്ന കലാകാരന്‍മാരെ സംഘടിപ്പിച്ച് 1998 മെയ് 30നു രൂപീകരിക്കപ്പെട്ട സംഘടനയാണ് സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് & വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്). 37 ഇനം കലാവിഭാഗങ്ങളെ ഒരു കൊടിക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടന രൂപകരിക്കപ്പെട്ടിട്ട് 25 വര്‍ഷം കഴിയുന്നു. കലാകാര ക്ഷേമനിധി ഉള്‍പ്പെടെ കലാകാരൻമാര്‍ക്കു ലഭിക്കേണ്ട നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ ഐതിഹാസികമായ നിരവധി സമരങ്ങള്‍ സവാക്ക് നടത്തിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ സവാക്ക് രൂപീകരിച്ചിട്ട് നിരവധി വര്‍ഷങ്ങളായി. ക്ഷേമനിധി പെന്‍ഷന് അര്‍ഹരായ നിരവധി കലാകാരൻമാരെ കേരള സാംസ്കാരിക ക്ഷേമനിധിയില്‍ ചേര്‍ക്കുകയും, അതുപോലെ യക്ഷഗാന കലയെ സാംസ്കാരിക വകുപ്പിനു കീഴില്‍ കൊണ്ടുവരാന്‍ സമരം നടത്തുകയും ചെയ്തതിലൂടെ ഇപ്പോള്‍ യക്ഷഗാന കലാകാരൻമാര്‍ക്കും ക്ഷേമനിധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിവരുന്നു. കൂടാതെ കലാകാരൻമാരുടെ നിരവധി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സമര പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കാന്‍ സവാക്കിന് സാധിച്ചിട്ടുണ്ട്.

No comments