Breaking News

നേത്രാവതി എക്സ്പ്രസിന് സ്വീകരണം നൽകി

നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച നേത്രാവതി എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരത്തേക്കുള്ള 16345 നമ്പർ എക്സ്പ്രസ്സിന് രാവിലെ 5.35 നും ലോകമാന്യതിലക് സ്റ്റേഷനിലേക്കുള്ള 16346 എക്സ്പ്രസ്സിന് രാത്രി 20.32 നുമാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. നീലേശ്വരം ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിന് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, കെ.വി പ്രിയേഷ് കുമാർ, സി.കെ അബ്ദുൾ സലാം, എ.വി പത്മനാഭൻ, ഗോപിനാഥൻ മുതിരക്കാൽ, പത്മനാഭൻ മാങ്കുളം, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ടി.സി സതീശൻ, രാജേന്ദ്രകുമാർ കോറോത്ത്, വി.എം രാജേഷ് എന്നിവർ നേതൃത്വം നൽകി.

No comments