Breaking News

നീലേശ്വരം നഗരസഭയുടെ ആസ്ഥാന മന്ദിരം ഉൽഘാടനം ചെയ്തു.

നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുരശ്രയടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവഴിച്ച് മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങിൽ 
എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥി ആയി.
നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത സ്വാഗതം പറയഞ്ഞു. നഗരസഭാ എഞ്ചിനിയർ വിവി ഉപേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ പി രവീന്ദ്രൻ, വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, പി.ഭാർഗവി,
മുൻ എം പി പി കരുണാകരൻ, മുൻ എം.എൽ.എ കെ പി സതീഷ് ചന്ദ്രൻ, മുൻ ഖാദി ബോർഡ് വൈസ് ചെയർമാൻ എം വി ബാലകൃഷ്ണൻ മാസ്റ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ ഡയറക്ടർ ജയ്സൺ മാത്യു, നഗരസഭ കൗൺസിലർമാരായ ഇ ഷജീർ, റഫീക് കോട്ടപ്പുറം, വി അബൂബക്കർ, മുൻ നഗരസഭ ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വി ദാമോദരൻ, മാമുനിവിജയൻ , എറുവാട്ട് മോഹനൻ, എം. രാജൻ, മടിയൻ ഉണ്ണികൃഷ്ണൻ, 
പി വിജയകുമാർ , അഡ്വക്കേറ്റ് നസീർ , മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, പി. യു വിജയകുമാർ, എം ജെ ജോയ് , മൊയ്തു സി.എച്ച്, കെ വി ചന്ദ്രൻ, പി. എം സന്ധ്യ, കെ.വി സുരേഷ് കുമാർ, വിവി ഉദയകുമാർ സേതു ബങ്കളം തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ നന്ദി പറഞ്ഞു.

No comments