പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു
നീലേശ്വരം കോട്ടപ്പുറം സി. എച്ച് . എം. കെ എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബി നിഷ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി , കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, പി കുഞ്ഞിരാമൻ, വി.വി ശ്രീജ, പി ശ്രീജ, എം കെ വിനയരാജ് , വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ഇ . സുനിൽകുമാർ, വി എച്ച് എസ്. എസ് പ്രിൻസിപ്പൽ സി കെ ബിന്ദു, ഹെഡ്മാസ്റ്റർ കെ സുരേഷ് എന്നിവർ സംസാരിച്ചു.
No comments