Breaking News

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഗവ ഹയർ സെക്കണ്ടറി ഉപ്പിലിക്കൈ സ്കൂളിന് കീഫ് ബി വഴി ലഭിച്ച ഒരു കോടി രൂപ കൊണ്ട് നിർമ്മിച്ച കെട്ടിടം ഓൺലൈനിലൂടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷത വഹിച്ചു. സ്കൂൾ തലത്തിൽ നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഫലകം അനാച്‌ഛാദനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രഭാവതി. കെ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. സരസ്വതി, വാർഡ് കൗൺസിലർമാരായ പി.വി.മോഹനൻ , കരീ പള്ളിക്കെ രാധാകൃഷ്ണൻ, രവീന്ദ്രൻ. കെ , കീ എൻ .വി.രാജൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: രഘുറാം ഭട്ട്, പി ടി എ പ്രസിഡണ്ട് രാജ്കുമാർ.എസ് എം സി ചെയർമാൻ ഇ. വി. വിജയൻ . എംപിടി എ പ്രസിഡണ്ട് ചാന്ദ്നി.കെ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് കുഞ്ഞി. കെ.സി സ്വാഗതവും ഹെഡ്മാസ്റ്റർ അജയകുമാർ.എൻ നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളുടെ ബാന്റ്മേളം നൃത്തനൃത്യങ്ങൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി.

No comments