മരണാസക്തൻ പ്രകാശനം മാർച്ച് 3ന്
ഉപേന്ദ്രൻ മടിക്കൈയുടെ 'മരണാസക്തൻ " എന്ന നോവൽ മാർച്ച് 3ന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം പട്ടേന ജനശക്തി സാംസ്ക്കാരിക വേദിയിൽ പ്രകാശനം ചെയ്യും.
പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയ കമ്മറ്റിയാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രകാശനം നടത്തും. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഏറ്റുവാങ്ങും. എഴുത്തുകാരൻ സിജോ എം ജോസ് പുസ്തക പരിചയപ്പെടുത്തും.

No comments