സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം ജെസീസ് ഗോൾഡൻ ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽകുന്ന ആഘോഷമായ സുവർണ്ണ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് എം. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.എ.വി. വാമനകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മാരായ ടി വി ഷീബ, പി.ബിന്ദു,ഐഎംഎ പ്രസിഡണ്ട് ഡോക്ടർ വി. സുരേശൻ, നീലേശ്വരം പ്രസ് ഫോം പ്രസിഡണ്ട് സേതു ബങ്കളം, ജെസിഐ സോണൽ വൈസ് പ്രസിഡണ്ട് ശ്രീലാൽ കരിമ്പിൽ, മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ, ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എ.വിനോദ് കുമാർ , ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഗോവിന്ദൻ ബങ്കളം, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടകസമിതി കൺവീനർ വി.വി.ഹരിശങ്കർ സ്വാഗതവും വർക്കിംഗ് ചെയർമാൻ പ്രവീൺ മേച്ചേരി നന്ദിയും പറഞ്ഞു
No comments