Breaking News

വൈക്കോലിന് തീ പിടിച്ചു

നീലേശ്വരം പാലായിയിൽ കൊയ്ത്ത് കഴിഞ്ഞ് ഉണക്കി വെച്ച വൈക്കോലിന് തീപിടിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് പാലായിയിലെ ടി.വി.അമ്പുവിൻ്റെ വയലിൽ ഉണക്കി വെച്ച വൈക്കോലിന് അബദ്ധത്തിൽ തീപ്പിടിച്ചത്. തീ പടരുന്നതറിഞ്ഞ് എത്തിയ നാട്ടുകാർക്കും വിവരം അറിഞ്ഞ് കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗത്തിനും തൊട്ടടുത്ത വയലിലേക്ക് തീ പടരുന്നതിന് മുമ്പേ തീ അണയ്ക്കാൻ സാധിച്ചു. 12000 രൂപയുടെ വൈക്കോലിനാണ് തീ പിടിച്ചത്.

No comments