Breaking News

നെഹ്‌റു കോളേജിൽ സംഘർഷം:ആറ് പേർക്ക്‌ പരിക്ക്

നീലേശ്വരം പടന്നക്കാട് നെഹ്റു കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു, എം. എസ് .എഫ് പ്രവർത്തകരുമായി സംഘർഷം. ആറ് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരും രണ്ട് എം. എസ്. എഫ് പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനുമാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഇന്ന് രാവിലെ കോളേജ് കോമ്പൗണ്ടിൽ സംഘർഷം രൂക്ഷമായതോടെ ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ട‌ർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസ് കോളേജിലെത്തി. സംഘർഷത്തിലേർപെട്ടവരെ വിരട്ടി ഓടിച്ചു. വാലൻന്റൈൻസ് ദിനത്തോടനുബന്ധിച്ച് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചിരുന്നു. ഇതേ തുടർന്നുള്ള സംഘർഷത്തിൽ ഒരു എസ്.എഫ് ഐ പ്രവർത്തകന് ഇന്നലെ പരിക്കേറ്റിരുന്നു. ഇന്നലെ നടന്ന സംഘർഷത്തിൻ്റെ തുടർച്ചയായാണ് ഇന്നും ഏറ്റ് മുട്ടിയത്.

No comments