Breaking News

സ്നേഹവാണിയുടെ അണിയറ പ്രവർത്തകരെ ആദരിച്ചു

ലോക റേഡിയോ ദിനത്തിൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ കാമ്പസ് റേഡിയോ സ്നേഹവാണിയുടെ അണിയറ പ്രവർത്തകരെ കോളേജിലെ എൻ.സി.സി. യൂനിറ്റ് ആദരിച്ചു. സ്നേഹവാണിയുടെ ഡയറക്ടർ മലയാള വിഭാഗം അധ്യാപകൻ കെ. സനോജിനെ കാഡററുകൾ പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് സ്നേഹോപഹാരം സമ്മാനിച്ചു. കാഴ്ചയുടെ പരിമിതികളെ ശബ്ദം കൊണ്ടും സാഹിത്യവാസന കൊണ്ടും മറികടന്നാണ് സനോജ് കഴിഞ്ഞ രണ്ടു വർഷമായ കാമ്പസ് റേഡിയോയുമായി മുന്നോട്ട് പോകുന്നത്. വിജ്ഞാനപ്രദവും വിനോദപ്രദവുമായ നിരവധി പരിപാടികളാണ് സ്നേഹവാണി സംഘടിപ്പിച്ചു വരുന്നത്. ആദര സമ്മേളനത്തിൽ ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ധന്യ കീപ്പേരി, പി.അപർണ എന്നിവർ സംസാരിച്ചു. കെ.സനോജ് മറുപടി പ്രസംഗം നടത്തി. സീനിയർ അണ്ടർ ഓഫീസർ പി.ബി.സഞ്ജീവ്കുമാർ സ്വാഗതവും ദേവനന്ദ എസ്.പവിത്രൻ നന്ദിയും പറഞ്ഞു.

No comments