Breaking News

നീലേശ്വരം കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ: ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ബി ആർഡി സിക്ക് കൈമാറി.

നീലേശ്വരം കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ബി ആർഡി സിക്ക് കൈമാറി. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ നിർമ്മാണത്തിന്റെ ഭാഗമായി ബി ആർഡി സി യുടെ ആവശ്യം പരിഗണിച്ച് ഹോസുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിലെ മൂന്ന് ഭൂവുടമകളിൽ നിന്നും ഏറ്റെടുത്ത 0.2124 ഹെക്ടർ ഭൂമിയാണ് കൈമാറിയത്. ജില്ലാ കളക്ടറുടെ ചേമ്പറിൽ എം ആർ രാജേഷ് തഹസിൽദാർ (എൽ.എ) ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന് കൈമാറി. ജില്ലാ കളക്ടർ ബി ആർ.ഡി സി മാനേജിങ് ഡയറക്ടർ പി ഷിജിന് കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് 69 43,609 രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.

No comments