Breaking News

മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക്‌ ആസ്ഥാന മന്ദിരം :തറക്കല്ലിട്ടു

മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിർമിക്കുന്ന ജില്ലാ ആസ്ഥാന മന്ദിര ത്തിന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസിലൂടെ ആശംസ നേർന്നു. മുസ് ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്‌ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വികെ പി ഹമീദലി, ജില്ലാ ട്രഷറർ പിഎം മുനീർ ഹാജി, അബ്ബാസ് ബീഗം എന്നിവർ സംസാരിച്ചു. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി.
കാസർകോട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാൻ്റിന് സമീപം 33.5 സെന്റ് സ്ഥലം വിലക്ക് വാങ്ങി നാൽപത്തി അയ്യായിരത്തോളം ചതുരശ്ര അടി വിസ്തൃതിയിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാർട്ടി പ്രവർത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹവും അഭിലാഷവുമാണ്.

അതിനായുള്ള ജനകീയ ഫണ്ട് ശേഖരണം വർധിത ആവേശത്തോടെ പുരോഗമിക്കുകയാണ്. പാർട്ടി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും സുതാര്യമായ രീതിയിൽ സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷൻ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഒരു മെമ്പർഷിപ്പിന് 200 രൂപ ആനുപാതികമായി പാർട്ടി ഘടകങ്ങൾ ഫണ്ട് സ്വരൂപിക്കുന്നത്.

No comments