Breaking News

ഐഎൻടിയുസി ഓട്ടോഡ്രൈവേഴ്‌സ് യൂണിയൻ നീലേശ്വരം ഡിവിഷൻ സമ്മേളനം ഫെബ്രുവരി 10ന് .

ഐഎൻടിയുസി ഓട്ടോഡ്രൈവേഴ്‌സ് യൂണിയൻ നീലേശ്വരം ഡിവിഷൻ സമ്മേളനം ഫെബ്രുവരി 10ന് നടക്കും എൻകെബിഎം എയുപിഎസിലെ ഉമ്മൻചാണ്ടി നഗറിലാണ് സമ്മേളനം. രാവിലെ 9 നു ഡിവിഷൻ പ്രസിഡൻ്റ് സി.വിദ്യാധരൻ പതാക ഉയർത്തും. 9.30 നു ജില്ലാ പ്രസിഡൻ്റ് വി.വി.സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 നു പ്രവർത്തക കൺവൻഷൻ്റെ ഉദ്ഘാടനം കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ നിർവഹിക്കും. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി.ജി. ദേവ് അനുമോദനവും ആദരവും നിർവഹിക്കും. സി.വിദ്യാധരൻ അധ്യക്ഷത വഹിക്കും.

No comments