Breaking News

പ്രാദേശിക സമ്മേളനം നടത്തി

നീലേശ്വരം രാജാസ് എ എൽ പി സ്കൂൾ ശതാബ്ദി കിഴക്കൻ കൊഴുവലിൽ പ്രാദേശിക സമ്മേളനം നടത്തി. കിഴക്കൻ കൊഴുവൽ എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 
 പൂർവ്വ വിദ്യാർത്ഥികളുടെ പഴമ പറച്ചിൽ പരിപാടി നടന്നു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 70 വയസ്സിൽ കൂടുതലുള്ള അമ്മമാർ അവതരിപ്പിച്ച പ്രാർത്ഥനാ ഗാനത്തോടെയാണ് തുടങ്ങിയത്. 1944 മുതൽ രാജാസ് എഎൽപിയിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാനീലേശ്വരം രാജാസ് എ എൽ പി സ്കൂൾ ശതാബ്ദി കിഴക്കൻ കൊഴുവലിൽ പ്രാദേശിക സമ്മേളനം നടത്തി. കിഴക്കൻ കൊഴുവൽ എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 
 പൂർവ്വ വിദ്യാർത്ഥികളുടെ പഴമ പറച്ചിൽ പരിപാടി നടന്നു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 70 വയസ്സിൽ കൂടുതലുള്ള അമ്മമാർ അവതരിപ്പിച്ച പ്രാർത്ഥനാ ഗാനത്തോടെയാണ് തുടങ്ങിയത്. 1944 മുതൽ രാജാസ് എഎൽപിയിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. അവർ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ ആ സദസ്സ് ആകെ എട്ടുവയസ്സിന്റെ ബാല്യം അനുഭവപ്പെട്ടു. ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും മധുരമുള്ള ഓർമ്മകൾ അയവിറക്കുവാനും ഉള്ള ഒരു അസുലഭ അവസരമായ ആണ് സ്കൂൾ അനുഭവപ്പെട്ടത്.
വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനവും നടന്നു. ചടങ്ങ് സംഘാടകസമിതി ചെയർമാൻ ടി വി ഷീബ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ഇ പി രാജഗോപാലൻ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. ചടങ്ങിന് സംഘാടകസമിതി വർക്കിംഗ് ചെയർമാൻ കെ സതീശൻ സ്വാഗതവും രാജാസ് എ എൽ പി ഹെഡ്മിസ്ട്രസ് വനജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകൾ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശംസകൾ സംസാരിക്കുകയും ചെയ്തു. തുടർന്ന് വിവിധതരം കലാപരിപാടികൾ അരങ്ങേറി.ർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. അവർ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ ആ സദസ്സ് ആകെ എട്ടുവയസ്സിന്റെ ബാല്യം അനുഭവപ്പെട്ടു. ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും മധുരമുള്ള ഓർമ്മകൾ അയവിറക്കുവാനും ഉള്ള ഒരു അസുലഭ അവസരമായ ആണ് സ്കൂൾ അനുഭവപ്പെട്ടത്.
വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനവും നടന്നു. ചടങ്ങ് സംഘാടകസമിതി ചെയർമാൻ  ടി വി ഷീബ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ഇ പി രാജഗോപാലൻ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. ചടങ്ങിന് സംഘാടകസമിതി വർക്കിംഗ് ചെയർമാൻ കെ സതീശൻ സ്വാഗതവും രാജാസ് എ എൽ പി ഹെഡ്മിസ്ട്രസ് വനജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകൾ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശംസകൾ സംസാരിക്കുകയും ചെയ്തു. തുടർന്ന് വിവിധതരം കലാപരിപാടികൾ അരങ്ങേറി.

No comments