Breaking News

കാട്ടുപോത്ത് കിണറ്റിൽ വീണു

നീലേശ്വരം മടിക്കൈ മൂന്നുറോഡ് നാന്തം
കുഴിയിൽ കാട്ടുപോത്ത് കിണറ്റിൽ വീണു .ഇന്ന് വൈകിട്ടാണ് സംഭവം. നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആണ് കാട്ടുപോത്ത്
വീണത്. ഉച്ചക്ക് ഈ ഭാഗത്ത് കൂടി കാട്ടുപോത്ത് ഓടുന്നത് നാട്ടുകാർ കണ്ടിരുന്നു .ഇത് നാട്ടുകാരെ ഏറെ പരിഭ്രാന്തിൽ ആക്കുകയും നീലേശ്വരം
പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും
കണ്ടെത്താനായിരുന്നില്ല .ഇതിനിടയിലാണ് വൈകിട്ട് കാട്ടുപോത്ത് കിണറ്റിൽ വീണുകിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് നീലേശ്വരം എസ്.ഐ
മധുസൂദനൻ മടിക്കൈയും പൊലീസും
വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്.
 ഫയർഫോഴ്സും സ്ഥലത്തെത്തി. കാട്ടുപോത്തിനെ കരക്കെത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.

No comments