Breaking News

തീയും പുകയും കണ്ടതിനെ തുടർന്ന് മംഗള എക്സ്പ്രസ്സ്‌ അരമണിക്കൂറോളം നീലേശ്വരത്ത് നിർത്തിയിട്ടു.

നിസാമുദ്ദീൻ എറണാകുളം മംഗളാ എക്സ്പ്രസിൽ എസ്. അഞ്ച് കോച്ചിന്റെ അടിഭാഗത്തു നിന്ന് തീയും പുകയും കണ്ടതിനെ തുടർന്ന് അരമണിക്കൂറോളം നീലേശ്വരത്ത് നിർത്തിയിട്ടു. ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അപകടമൊന്നും ഉണ്ടായില്ല. 
യാത്രക്കാരിലൊരാളാണ് തീ കണ്ടത്. തുടർന്ന് ‌സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ ലോക്കോ പൈലറ്റിന് വിവരം കൈമാറുകയായിരുന്നു. ചെറിയ സർവീസിന് ശേഷം ട്രെയിൻ സ്റ്റേഷൻ വിട്ടു. മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്. ബ്രേയ്ക്കിൽ നിന്നാണ് പുക ഉയർന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

No comments