Breaking News

ന്യൂഡൽഹിയിൽ നടന്ന റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അനുഗ്രഹ ഗണേഷിന് ബെസ്റ്റ് ഇംപ്രൂവ്ഡ് ഡയറക്ടറേറ്റ് അവാർഡ് ഏറ്റുവാങ്ങാനും അവസരം ലഭിച്ചു.എൻസിസി കെഡറ്റ് സാനിയ റോബിക്ക് ഒപ്പമാണ് ലഫ്റ്റനന്റ് ജനറൽ ഗുരുബീർ പാൽ സിങ്ങിൽ നിന്ന് അവാർഡ് സ്വീകരിച്ചത്. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ എൻ.ഗണേശിന്റെയും കെ. മിനിയുടെയും മകളായ അനുഗ്രഹ കാസറഗോഡ് ഗവ. കോളേജിലെ രണ്ടാം വർഷ ബി.എസ്.സി ജിയോളജി വിദ്യാർത്ഥിനിയാണ്. 32 കേരള എൻസിസി ബറ്റാലിയൻ പയ്യന്നൂരിന് കീഴിലെ ലാൻസ് കോർപ്പറൽ ആണ്. 9 - കെ നേവൽ എൻസിസി യൂണിറ്റിന് കീഴിലെ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ കേഡറ്റ് ആയിരുന്നു. ലഫ്റ്റനന്റ് കെ. ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

No comments