ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് കൊവ്വൽപള്ളി ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ക്ഷേമനിധിഅംശാദായം പത്തു രൂപയിൽ നിന്നും 50 രൂപയായി ഉയർത്തുകയും റിട്ടേൺമെന്റ് ആനുകൂല്യങ്ങൾ മൂന്നിലൊന്നായി വെട്ടിക്കുറക്കുകയും ചെയ്‌ത നടപടി തിരുത്തുക, തൊഴിലാളികൾക്ക് നൽകിയ വരുന്ന മറ്റ് ആനുകൂല്യങ്ങൾ കൃത്യമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. ഇതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് കൊവ്വൽപള്ളി ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത് . അലാമി പള്ളിയിൽ നിന്നും തുടങ്ങിയ മാർച്ച് ക്ഷേമനിധി ഓഫീസിനു മുന്നിൽ എത്തി. തുടർന്ന് നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം രാധാകൃഷ്ണൻ, പി.ഗീത, കെ ലത, കെ. ബിന്ദു, വി കുഞ്ഞിരാമൻ എന്നിവർ, സംസാരിച്ചു. കെ ശശിധരൻ സ്വാഗതം പറഞ്ഞു
No comments