നീലേശ്വരം തൈക്കടപ്പുറത്ത് ഗാന്ധി സ്മൃതി സദസ് ഒരുക്കി
നീലേശ്വരം തൈക്കടപ്പുറം കെ.വി.ബാലചന്ദ്രൻമാസ്റ്റർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, തൈക്കടപ്പുറം വേണുഗോപാൽ മെമ്മാറിയൽ എഎൽപി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിൽ ഗാന്ധിസ്മൃതി സദസ് ഒരുക്കി.
കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. നിർമല ടീച്ചർ അധ്യക്ഷത വഹിച്ചു. എൻ.കെ.സുബ്രഹ്മണ്യൻ. കെ. പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി.ഉമേശൻ സ്വാഗതവും കെ പി . മിനി നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത മജിഷ്യൻ സുധീർ മാടക്കത്തിന്റെ മാജിക് അവതരണവും മോട്ടിവേഷൻ ക്ലാസും ഉണ്ടായി.
No comments