Breaking News

എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു.

രാവിലെ 11 മണിക്ക് പോട്ടച്ചാൽ ഇ എം എസ് വായനശാല &ഗ്രന്ഥലയത്തിൽ പൊതുദർശനത്തിന് വെക്കും.സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് ഉദിനൂർ കുഞ്ഞിക്കൊവ്വൽ വാതക ശ്മശാനത്തിൽ. സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം ആർ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട.പ്രിൻസിപ്പാളും സി പി ഐ (എ്രം) കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്നു ഉദിനൂർ തടിയൻ കൊവ്വലിലെ വാസു ചോറോട് മാസ്റ്റർ. കേരള സംഗീത നാടക അക്കാദമി മെമ്പർ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹോസ്ദുർഗ്ഗ് താലൂക്ക് പ്രസിഡൻ്റ് .കാസർഗോഡ് ജില്ല കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസർഗോഡ് ജില്ല പ്രസിഡൻ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരത്തിനർഹമായ മെഫിസ്റ്റോ ഫിലസ് നാടകത്തിൻ്റെ രചയിതാവാണ്. നാടകരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട റിസറക്ഷൻ എന്ന നാടകത്തിൻ്റെ രചയിതാവ് കൂടിയാണ്. ഭാര്യ:പി ചന്ദ്രമതി (റിട്ട. അധ്യാപിക. ഉദിനൂർ എടച്ചാക്കൈ എയുപി സ്കൂൾ) മക്കൾ: ഡോ:സുരഭീ ചന്ദ്ര. ( മെഡിക്കൽ ഓഫീസർ,ഔഷധി , പിലാത്തറ ) സുർജിത്ത് ബസു (ടീച്ചർ, കോളേജ് ഓഫ് കൊമേഴ്സ് കണ്ണൂർ) മരുമക്കൾ: രതീഷ് കെ (ടീച്ചർ ,ചെറുതാഴം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, ) അശ്വതി കെ ( പരിയാരം).സഹോദരങ്ങൾ: കൃഷ്ണൻ പി.കെ (റിട്ട കോടതി ജീവനക്കാരൻ, വടകര) കുമാരൻ പി.കെ (ബേക്കറി ഉടമ, വടകര) കൗസല്യ പി.കെ(ചെന്നൈ).

No comments