നീലേശ്വരം കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനല്‍ നിര്‍മാണം ; ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുക നല്‍കാന്‍ ഉത്തരവായി.
4 ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുക ഉടൻ ലഭ്യമാകും. ഹോസ്‌ദുർഗ്ഗ് താലൂക്കിലെ നീലേശ്വരം വില്ലേജിൽ നിന്നും ഏറ്റെടുത്ത 0.2124 ഹെക്ടർ ഭൂമിയുടെ നഷ്ടടപരിഹാര തുകയുമായി ബന്ധപ്പെട്ട ജില്ലാ കളക്‌ടറുടെ ഉത്തരവുകൾ സ്പെഷ്യൽ തഹസിൽദാർ (എൽ.എ) എം.ആർ.രാജേഷ് ഭൂവുടമകൾക്ക് കൈമാറി. കോട്ടപ്പുറം≠ ഹൗസ്ബോട്ട് ടെർമിനൽ നിർമാണത്തിന്റെ ഭാഗമായി ബി.ആർ.ഡി.സിയുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്‌ടർ ഉത്തരവിട്ടത്. ഭൂവുടമകളായ ടി.എം.അബ്‌ദുൽ റഹ്‌മാൻ, കണ്ണൻ പത്രവളപ്പിൽ, പി.തങ്കമണി, കല്ലായി ശർഹബീൽ എന്നിവർക്കുള്ള നഷ്ടപരിഹാരം തുക നൽകുന്നതിനാണ് ഉത്തരവായത്. ജൂനിയർ സൂപ്രണ്ട് എൻ. ഗിരീഷ് കുമാർ, റവന്യു ഇൻസ്പെക്ടർ കെ.സ്‌മിത, സർവേയർ കെ.പി.റോസിൽദാസ്, ഓഫീസ് അറ്റൻഡന്റ് പി.വി.ശിവാനന്ദ്, ചെയിൻമാൻ ഡി.രഘു എന്നിവർ സംബന്ധിച്ചു.
No comments