നിർമാണത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കൺവൻഷൻ നീലേശ്വരത്ത് നടത്തി.
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ഷീല അലക്സ് ഉദ്ഘാടനം ചെയ്തു. ഇ.വി. സുജാത അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.വി. ചന്ദ്രൻ, സെക്രട്ടറി പി.മണിമോഹൻ, ട്രഷറർ ടി.നാരായണൻ എന്നിവർ പ്രസംഗിച്ചു. കെ.ശാന്ത സ്വാഗതം പറഞ്ഞു. വനിതാ സബ് കമ്മിറ്റി കൺവീനർ ആയി ജില്ലാ വൈസ് പ്രസിഡന്റ് ഇ.വി. സുജാതയെ തിരഞ്ഞെടുത്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥികളുടെ വിജയത്തിനായി നിർമാണത്തൊഴിൽ മേഖലയിലെ മുഴുവൻ വനിതകളും രംഗത്തിറങ്ങാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.
No comments