Breaking News

സംഘാടക സമിതി രൂപീകരിച്ചു

നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഗവൺമെൻറ് എൽ.പി. സ്കൂളിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 2.75 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണയോഗം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രവീന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി ലത, കൗൺസിലർമാരായ പി. ബിന്ദു, ഇ ഷജീർ , നഗരസഭാ സെക്രട്ടറി മനോജ് കുമാർ,മുൻ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ, നിർമ്മിതി കേന്ദ്രം എഞ്ചിനീയർ സജിത്ത്.വി എന്നിവർ സംസാരിച്ചു. പ്രഥമ അധ്യാപിക ഗീത എ വി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. ഭാർഗവി സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് പി.കെ രതീഷ് നന്ദിയും പറഞ്ഞു. സംഘാടക സമിതി രക്ഷാധികാരികളായി കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലനും, സംഘാടക സമിതി ചെയർമാനായി നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയും ജനറൽകൺവീനറായി ഗീത എ.വിയെയും തിരഞ്ഞെടുത്തു.

No comments