നീലേശ്വരം സെന്റ് മേരീസ് ഇടവക തിരുനാളാഘോഷം 2 മുതൽ
നീലേശ്വരം സെന്റ് മേരീസ് ഇടവകയിൽ പരിശുദ്ധ കന്യകാ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം 2 മുതൽ 4 വരെ നടക്കും.
2 ന് വൈകിട്ട് 4 മുതൽ 5 വരെ തിരുമണിക്കൂർ ആരാധന. 5 ന് കൊടിയേറ്റ്, ലദീഞ്ഞ്. 5.15 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് തലശ്ശേരി രൂപത വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി കാർമികനാകും. 3, 4 തീയതികളിൽ വൈകിട്ട് 4.30ന് ജപമാല. 5ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന. യഥാക്രമം നീലേശ്വരം സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ. ആൻസിൽ പീറ്റർ, കാഞ്ഞങ്ങാട് ഫൊറോന വികാരി മോൺ. മാത്യു ഇളം തുരുത്തിപ്പടവിൽ എന്നിവർ കാർമികരാകും. 4 ന് വൈകിട്ട് 6.30 ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.
No comments