Breaking News

നീലേശ്വരത്ത് അവലോകന യോഗം ചേർന്നു

കോൺഗ്രസ് സംസ്ഥാന സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ നീലേശ്വരം മുൻസിപ്പൽ മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനിച്ചു. ബൂത്തുതല പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. യോഗം ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ.കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനൻ, വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ,മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് ഇ.ഷജീർ, എം.വി.ഭരതൻ, രവീന്ദ്രൻ കൊക്കോട്ട് എന്നിവർ പ്രസംഗിച്ചു.

No comments