ഹോസ്ദുർഗ്ഗ് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം റെയിഞ്ച് കമ്മിറ്റി വാർഷിക സമ്മേളനം നടത്തി.
പള്ളിക്കര യൂണിയൻ ഓഫീസിൽ വച്ച് നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി മധു അധ്യക്ഷത വഹിച്ചു. യോഗത്തിൽ പിരിഞ്ഞു പോകുന്ന തൊഴിലാളികളായ എം ശ്രീധരൻ മയിച്ച, യു. കൃഷ്ണൻ കാരിയിൽ, പ്രകാശൻ കടിഞ്ഞു മൂല എന്നിവരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളായ തൊഴിലാളികളുടെ മക്കൾക്ക് സ്നേഹോപകാരവും കാഷ് അവാർഡ് നൽകി. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ കെ കെ കുമാരൻ വൈദ്യർ എ കെ കുമാരൻ, കെ കെ പ്രസാദ് എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡണ്ടായി കെ വി മധുവിനെയും സെക്രട്ടറിയായി ജോസ് പതാലിനെയും തെരഞ്ഞടുത്തു. സമ്മേളനത്തിൽ ജോസ് സ്വാഗതം പറഞ്ഞു. പി.മധു നന്ദി പറഞ്ഞു.
No comments