കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിൽ നിന്ന് ഉത്സവം കഴിഞ്ഞു മടങ്ങവെ 65 കാരിയുടെ രണ്ടര പവൻ മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്തു
ഇന്നു പുലർച്ചെ അഞ്ചരയോടെ കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിൽ നിന്ന് ഉത്സവം കഴിഞ്ഞു മടങ്ങിയ കാലിച്ചാംപൊതിയിലെ ദേവകി (65) യുടെ മാലയാണ് നഷ്ടപ്പെട്ടത്. ബൈക്കിൽ എത്തിയ 2 പേരാണ് മാല പറിച്ച് ചെമ്മട്ടംവയൽ തോയമ്മലിലെ ജില്ലാ ആശുപത്രി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയതെന്നാണ് ഹൊസ്ദുർഗ് പോലീസിന് ലഭിച്ച വിവരം. അന്വേഷണം ഊർജിതമാക്കി.
No comments