നീലേശ്വരം സെൻ്റ് പീറ്റേഴ്‌സ് ദൈവാലയത്തിലെ തിരുനാൾ ആഘോഷം ഇന്ന് തുടങ്ങും.
നീലേശ്വരം സെൻ്റ് പീറ്റേഴ്‌സ് ദൈവാലയത്തിലെ വിശുദ്ധ പത്രോസ് ശ്ലീഹ, പരിശുദ്ധ കന്യാമറിയം, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുനാൾ ആഘോഷം ഇന്ന്. വൈകിട്ട് 5 നു ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് നവവൈദികൻ ഫാ. പ്രിൻസ് നെല്ലരിയിൽ കാർമികനാകും. ഇടവക വികാരി ഫാ.ആൻസിൽ പീറ്റർ കൊടിയേറ്റും. നാളെയും 20 നും വൈകിട്ട് 5 നു ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. യഥാക്രമം നീലേശ്വരം സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ജോർജ് ചേന്നപ്പള്ളി, കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത് എനനിവർ കാർമികത്വം വഹിക്കും. 20 നു വൈകിട്ട് ചിറപ്പുറം ജംക്‌ഷനിലേക്ക് നഗരപ്രദക്ഷിണം. തിരുനാൾ ദിനമായ 21 നു വൈകിട്ട് 4.45 നു കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്‌സ് വടക്കുംതലയ്ക്ക് സ്വീകരണം. വൈകിട്ട് 5 ന് ഇദ്ദേഹത്തിൻ്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി, സ്‌ഥൈര്യലേപന സ്വീകരണം. സ്നേഹവിരുന്നിനു ശേഷം തിരുനാൾ കൊടിയിറങ്ങും.
No comments