Breaking News

ചായ്യോത്ത് സ്‌കൂളിൽ അക്രമം: കെ. എസ്. യു. ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനും യൂണിറ്റ് പ്രസിഡന്റ് അതുൽറാമിനും പരിക്ക്‌

കെ. എസ്. യു. ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, യൂണിറ്റ് പ്രസിഡന്റ് അതുൽറാം എന്നിവർക്ക് നേരെ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അക്രമമുണ്ടായി.
ഇന്ന് ഉച്ചയ്ക്ക് നടന്ന യൂണിറ്റ് സമ്മേളനത്തെ തുടർന്നായിരുന്നു അക്രമം. അതുൽറാമിനെ അക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ജവാദിന് നേരെയും അക്രമമുണ്ടായത്. സ്‌കൂളിൽ മൂന്ന് കൊല്ലം മുമ്പാണ് കെ. എസ്. യു. യൂണിറ്റ് തുടങ്ങിയത്. ഈ വർഷത്തെസ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനുള്ള തീരുമാനവുമായാണ് യൂണിറ്റ് സമ്മേളനം വിളിച്ചത്.  വലതു കണ്ണിനരികിൽ പരിക്കേറ്റ ജവാദ് കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

No comments