Breaking News

ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ ജേസീ വാരാഘോഷം സമാപിച്ചു

ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ ജേസീ വാരാഘോഷ പരിപാടികൾ സമാപിച്ചു.
നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ ചേർന്ന സമാപന സമ്മേളനം ജെ.സി.ഐ. മേഖലാ ഡയറക്ടർ സുരേന്ദ്ര.യു.പൈ ഉദ്ഘാടനം ചെയ്തു. ജേസീ വാരാഘോഷത്തിന്റെ മേഖലാ കോർഡിനേറ്റർ യതീഷ് ബള്ളാൾ വിശിഷ്ടാതിഥിയായി. ചടങ്ങിൽ വെച്ച് നീലേശ്വരം ജി.എൽ.പി. സ്കൂളിൽ വർഷങ്ങളായി ജോലി ചെയ്തു വരുന്ന അഞ്ച് വനിതാ സപ്പോർട്ടിംഗ് സ്റ്റാഫുകളെ സല്ല്യൂട്ട് ദി സയലന്റ് സ്റ്റാർ പുരസ്കാരം നൽകി ആദരിച്ചു. ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡ്, കമൽ പത്ര വാർഡ്, ജേസീ വാരാഘോഷത്തിന്റെ ഏഴു ദിവസത്തെ പ്ലോഗ്രാം ഡയറക്ടർമാർക്കുള്ള പുരസ്കാരം എന്നിവയും വിതരണം ചെയ്തു. ജെ. സി. ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ്‌ വിപിൻ ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റ്‌ അനൂപ് രാജ് കെ. എസ് ആശംസ അറിയിച്ചു, ജേസീ വീക്ക് ഡയറക്ടർ സുജേഷ് തെക്കിനിയിൽ ജേസീ വീക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം ഡയറക്ടർ ടി.വി.പ്രത്യുഷ് സ്വാഗതവു. സെക്രട്ടറി ബ്രിജിത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments