Breaking News

ഭാര്യ മരിച്ചിട്ട് ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ റൂമിൽ തൂങ്ങി മരിച്ചു

ഭാര്യ മരിച്ചിട്ട് ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ റൂമിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. ബിരിക്കുളം കൊട്ടമടലിലെ പരേതനായ പൊക്കൻ വട്ടിച്ചി ദമ്പതികളുടെ മകൻ പവിത്രൻ (58) ആണ് ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം പതിനാലാം തീയതി ഭാര്യ കാര്യാട്ടുചാൽ സ്വദേശി ഗീത വീടുനുളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം വളരെ വിഷമത്തിൽ ആയിരുന്നു പവിത്രൻ. രണ്ട് ആൺമക്കൾ ഉണ്ട്. വൈശാഖ് ( തൊട്ടി ജീപ്പ് ഡ്രൈവർ പരപ്പ),വൈഷ്ണവ് ( ബസ് കണ്ടക്ടർ).സഹോദരങ്ങൾ:കുഞ്ഞിരാമൻ
നാരായണി, സാവിത്രി, പരേതനായ ഭാസ്കരൻ.
 വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി  
 മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പിൽ ശവസംസ്കാരം നടക്കും.

No comments