Breaking News

ഹൊസ്ദുർഗ് ഉപജില്ലാ കായികമേള: ജന്മദിന സമ്മാനമായി 5000 രൂപ സംഭാവന നൽകി നീലേശ്വരം സെന്റ് ആൻസ് വിദ്യാർത്ഥി ആരവ് ഷിനോദും !

നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപിഎസ് ആതിഥ്യമരുളുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ നടത്തിപ്പിന് 5000 രൂപ സംഭാവന നൽകി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരവ് ഷിനോദ്.
ജന്മദിന സമ്മാനമായാണ് ആരവിന്റെ സംഭാവന. മേളയുടെ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പിതാവിനൊപ്പം എത്തിയാണ് ഉദ്ഘാടകൻ പ്രൊഫസർ കെ.പി.ജയരാജന് ആരവ് തുക കൈമാറിയത്. സ്വന്തം വിദ്യാലയം ആതിഥ്യമരുളുന്ന കായികമേളയുടെ നടത്തിപ്പിൽ ഈ കൊച്ചു മിടുക്കൻ നടത്തിയ ഇടപെടൽ പരക്കെ പ്രശംസിക്കപ്പെട്ടു. ഇതിന് സമ്മതം നൽകിയ പിതാവ് കെ.പി. ഷിനോദ്, മാതാവ് പി.വി. ശിൽപ എന്നിവരെയും സ്കൂൾ അധികൃതരും ഫിനാൻസ് കമ്മിറ്റിയും നന്ദി അറിയിച്ചു. ഒക്ടോബർ ഏഴ് മുതൽ 10 വരെ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് 68-ാമത് ഹൊസ്ദുർഗ് ഉപജില്ലാ കായികമേള നടക്കുക.

No comments