കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഹനീഷ് പി.എച്ചിന് പാടന്നക്കാട് കാർഷിക കോളേജിൽ സ്വീകരണം
വെള്ളാനിക്കര കേരള കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഹനീഷ് പി.എച്ചിന് പടന്നക്കാട് കാർഷിക കോളേജ് ഫാം വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളേജിൽ സ്വീകരണം നൽകി.
യൂണിറ്റ് പ്രസിഡന്റ് കെ. സീമയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാലയുടെ ഭരണ സംവിധാനത്തിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിക്കാനും സർവകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഹനീഷ് പി.എച്ചിന്റെ തെരഞ്ഞെടുപ്പ് സഹായകരമാകുമെന്ന് രമേശൻ കരുവാച്ചേരി പറഞ്ഞു. ചടങ്ങിൽ കേരള കാർഷിക സർവകലാശാല ഫാം വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ദീപേഷ് കുറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഹനീഷ് പി.എച്ച് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. തൊഴിലാളികളുടെ ക്ഷേമത്തിനും കാർഷിക സർവകലാശാലയുടെ പുരോഗതിക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ലീജോ, റിയൂഷ്, ബാബുരാജ് ടി., രാജീവൻ ടി., അനിത കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഹനീഷ് പി.എച്ചിന്റെ തെരഞ്ഞെടുപ്പ് കാർഷിക സർവകലാശാലയിലെ തൊഴിലാളി വിഭാഗങ്ങൾക്ക് കൂടുതൽ പ്രതിനിധിത്വം ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്ന പ്രതീക്ഷ ചടങ്ങിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു.
പുഷ്പഹാരവും ഉപഹാരവും നൽകി അദ്ദേഹത്തെ ആദരിച്ചു.
No comments