Breaking News

നീലേശ്വരം നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ്ലേലം ജുലായ് 15 ന്

നീലേശ്വരം നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ മുറികളുടെ ലേലനടപടികൾ 2026 ജുലായ് 15 ബുധനാഴ്ച നടക്കും. 4 നിലകളിലായി 16 മുറികളുടെ ലേല/ടെണ്ടർ നടപടികളാണ് നടത്തുന്നത്. ലേലത്തിന് സമാന്തരമായി ടെണ്ടറും സ്വീകരിക്കും. പ്രതിമാസ വാടക സംഖ്യയിൻമേലായിരിക്കും ലേലം വിളി നടത്തുന്നത്. കുറഞ്ഞ ഡെപ്പോസിറ്റ് 3 ലക്ഷം രൂപയും കൂടിയത് 15 ലക്ഷം രൂപയും ആണ്. കുറഞ്ഞ വാടക സംഖ്യ 12000/-രൂപയും കൂടിയത് 1,60,000/-രൂപയുമായി നിശ്ചയിച്ചിട്ടുള്ളതാണ്. മുമ്പുണ്ടായിരുന്ന ബസ് സ്റ്റാന്റ് കെട്ടിടത്തിൽ നിയമാനുസൃതം ലൈസൻസ് എടുത്ത് കച്ചവടം നടത്തിയിരുന്ന ആളുകൾക്ക് ഡെപ്പോസിറ്റ് തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുള്ളതാണ്. 2 മുറികൾ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനായി നീക്കി വെച്ചിട്ടുള്ളതാണ്.

No comments