Breaking News

നീലേശ്വരം കോട്ടപ്പുറം - പടക്കശാല റോഡ് ഹാർബർ ഫണ്ടിൽ പുനർ നിർമിക്കണം: നിവേദനം

നീലേശ്വരം കോട്ടപ്പുറം - പടക്കശാല റോഡ് ഹാർബർ ഫണ്ടിൽ ഉൾപ്പെടുത്തി ഡ്രൈനേജോടു കൂടി പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം.
ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂറിനാണ് നിവേദനം നൽകിയത്.
യുഡിഎഫ് നേതാക്കളായ റഫീഖ് കോട്ടപ്പുറം, നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ.ഷജീർ, ഇ.കെ.അബ്ദുൾ മജീദ്, നഗരസഭ മുൻ കൗൺസിലർമാരായ അൻവർ സാദിഖ്, കെ.വി.ശശികുമാർ, വിനു നിലാവ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

No comments