Breaking News

നീലേശ്വരം നഗരസഭ ഖരമാലിന്യ പരിപാലനചട്ടം 2026: ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

നീലേശ്വരം  നഗരസഭ ഖരമാലിന്യപരിപാലന ചട്ടം 2026 ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.
നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.സതീശൻ, ഷമീന മുഹമ്മദ്, ഇ.ചന്ദ്രമതി, നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ സംസാരിച്ചു. ക്ലീൻസിറ്റി മാനേജർ വി.കെ.കണ്ണൻ ചട്ടം വിശദീകരിച്ചു. കൗൺസിലർമാരായ എം.ശാന്ത, പി.വി.സുനിത, ടി.വി.രജിത, വി.രാജം, പി.യു.രാമകൃഷ്ണൻ, താലൂക്കാശുപത്രി ആരോഗ്യവിഭാഗം ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, ആശ- അങ്കണവാടി വർക്കർമാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ക്ലീൻ സിറ്റി മാനേജർ വി.കെ.കണ്ണൻ സ്വാഗതവും പി.എച്ച്.ഐ, കെ.ഷിജു നന്ദിയും പറഞ്ഞു.
............
.

No comments