തണൽ - കെ.എം. ജോസ് എൻഡോവ്മെന്റ് നീലേശ്വരം ജിഎൽപി സ്കൂളിന്
തപാൽ വകുപ്പ് ജീവനക്കാരനും തണൽ പടിഞ്ഞാറ്റംകൊഴുവൽ അംഗവു മായിരുന്ന കെ.എം ജോസിൻ്റെ സ്‌മരണയ്ക്കായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണലും കുടുംബാംഗങ്ങളും ചേർന്ന് ഏർപ്പെടുത്തിയ തണൽ - കെ.എം. ജോസ് എൻഡോവ്മെന്റ് നീലേശ്വരം ജി.എൽ സ്ക്കൂളിന് പഠന പാഠ്യേതര വിഷയങ്ങളിലെ മികവും സംസ്ഥാന സർക്കാരിൻ്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയതുൾപ്പെടെയുള്ള പ്രകടനങ്ങളും കണക്കിലെ ടുത്താണ് നീലേശ്വരത്തെ ഏറ്റവും പ്രശസ്‌തവും പഴക്കമേറിയതുമായ ശതോത്തര രജതജൂബിലി പിന്നിട്ട ജി എൽപി സ്ക്കൂളിനെ എൻഡോവ്മെന്റിനായി തെരഞ്ഞെടുത്തത്. ഡോ.എം.രാധാകൃഷ്‌ണൻ നായർ ചെയർമാനായുള്ള അഞ്ചംഗ അവാർഡ് നിർണ്ണയ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
10,000 രൂപയും മെമെൻ്റോയുമാണ് എൻഡോവ്മെൻ്റ്. ഇതോടൊപ്പം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.എം.എം. മനോഹരൻ, ഡോ.അനു മനോജ്, രമ രാജൻ, ഡോ. പ്രതിഭ കെ നായർ, ഡോ. ആശ വേണുഗോപാലൻ, തീർഥ മുരളി, ദേവസേന, ഇവി ശ്രീലക്ഷ്‌മി , മാളവിക വേലായുധൻ, പി.നവനീത , ഋജ്വൽകൃഷ്ണ എന്നിവരെ തണൽ പ്രതിഭ പുരസ്‌കാരം നൽകി ആദരിക്കും. ജൂൺ21 ന് ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാലയിൽ വച്ച് നടക്കുന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി എൻഡോവ്‌മെൻ്റ് നൽകും. ഡോ.എ.പ്രശ സ്ത വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ പി.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.രാധാകൃഷ്‌ണൻ നായർ കെ.എം. ജോസ് അനുസ്മരണം നടത്തും. ഉന്നത വിജയികൾ, സി.എം.കിഡ്‌സ് സ് കോളർഷിപ്പ് ജേതാക്കൾ, ഹരിതവിദ്യാലയം റിയാലിറ്റി ഷോ വിജയികളായ GLP സ്കൂളിലെ വിദ്യാർഥികൾ എന്നിവരെയും അനുമോദിക്കും.
വാർത്താ സമ്മേളനത്തിൽ പി.യു. ചന്ദ്രശേഖരൻ, സി.എം.രവീന്ദ്രൻ, പ്രൊഫ. വി.വി. പുരുഷോത്തമൻ, ഡോ.എം.രാധാകൃഷ്‌ണൻ നായർ, കെ.രത്നാകരൻ നായർ പി.വേലായുധൻ,എന്നിവർ പങ്കെടുത്തു.
No comments