Breaking News

നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠ ക്ഷേത്രം കവർച്ച: പ്രതിയെ തിരിച്ചറിഞ്ഞു

നീലേശ്വരം:കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസും കുത്തിത്തുറന്ന് ആറോളം ഭണ്ഡാരങ്ങളിൽ നിന്നും ഷെൽഫിൽ നിന്നും മുപ്പതിനായിരത്തോളം രൂപ കവർച്ച ചെയ്ത‌ത സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. നിരവധി കവർച്ചാകേ സുകളിൽ പ്രതിയായ പത്തനംതിട്ട ജില്ലക്കാരനായ വിഷ്ണുവാണ് വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച നടത്തിയതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് മോഷ്ടാവ് വിഷ്ണുവാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് കോട്ടപ്പുറം ക്ഷേത്രത്തിൽ മോഷണം നടന്നത്. രാത്രി എട്ടരയ്ക്ക് ക്ഷേത്രത്തിനകത്ത് ക യറിയ മോഷ്ടാവ് 12.30 ഓടെയാണ് പുറത്ത് കടന്നത്. ഇതെ ല്ലാം ക്ഷേത്രത്തിലെ സിസി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയിൽ നീലേശ്വരം എസ് ഐ കെ അജിതയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കു ന്നത്. മോഷ്ടാവിൻ്റെ ദൃശ്യം വളരെ വ്യക്തമായി സിസി ക്യാ മറയിൽ പറഞ്ഞിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ പോ ലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കു റിച്ച് വ്യക്തമായ സൂചനലഭിച്ചത്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തിന് തട സമാകുന്നതെങ്കിലും പ്രതിയെ ഉടൻ പിടികൂടാൻ കഴിയു മെന്നാണ് പോലീസിന്റെ പ്രതീക്ഷ.

No comments