നീലേശ്വരം സാർവജനിക ഗണേശോത്സവം സെപ്റ്റംബർ 14 ന് : ആഘോഷ കമ്മിറ്റി രൂപീകരിച്ചു
സെപ്റ്റംബർ 14 ന് നടക്കുന്ന വിനായകചതുർത്ഥി നീലേശ്വരം പേരോൽ സാർവജനിക ഗണേശോത്സവ സേവാട്രസ്റ്റ് ഗണേശോത്സവമായി ആഘോഷിക്കും.
ഇരുപതാമത് സാർവജനിക ഗണേശോത്സവമാണിത്. ഉത്സവനടത്തിപ്പിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പേരോൽ ശ്രീ ഗണേശമന്ദിര വർക്കിങ് പ്രസിഡന്റ് കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിബോർഡ് അംഗങ്ങളായ എൻ.എസ്.പൈ, എൻ. ഉദയശങ്കർ പൈ, എം.ഗോവിന്ദൻ നായർ, രാജീവൻ പള്ളിപ്പുറം, വിനോദ്കുമാർ അരമന, ദിനേശ് കരിങ്ങാട്ട്, കെ.സന്തോഷ് കുമാർ, കെ.വി.സുനിൽരാജ്, സാഗർ ചാത്തമത്ത്, ടി.പ്രസന്ന, കെ.വി.ഗീതാറാവു എന്നിവർ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികൾ: രാജീവൻ പള്ളിപ്പുറം (ചെയർമാൻ), ദിനേശ് കരിങ്ങാട്ട് (ജനറൽ കൺവീനർ), വിനോദ് കുമാർ അരമന (ട്രഷറർ). വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും നിശ്ചയിച്ചു. സാമ്പത്തികം: വിനോദ് അരമന (ചെയർമാൻ), സാഗർ ചാത്തമത്ത് (കൺവീനർ), ഭക്ഷണം: പ്രഭാകരൻ (ചെയർമാൻ), മോഹനൻ ചീർമക്കാവ് (കൺവീനർ), ഘോഷയാത്ര: സന്തോഷ് (ചെയർമാൻ), അശോകൻ കിഴക്കേവീട്ടിൽ (കൺവീനർ), പ്രോഗ്രാം, പബ്ലിസിറ്റി: കെ.വി.സുനിൽരാജ് (ചെയർമാൻ), ചന്ദ്രൻ നവോദയ (കൺവീനർ), പ്രസാദ കമ്മിറ്റി: ദീപക് പ്രഭു(ചെയർമാൻ), കെ.വി.ഗീതാറാവു(കൺവീനർ), മന്ദിരപരിപാലനം: വാസുദേവ കമ്മത്ത് (ചെയർമാൻ), ലൈറ്റ് ആന്റ് സൗണ്ട്: പി.നാരായണൻ (ചെയർമാൻ), വിഘ്‌നേഷ് (കൺവീനർ), ഡെക്കറേഷൻ: സന്തോഷ് (ചെയർമാൻ). ടി.മോഹനൻ ചീർമക്കാവ് (വൊളന്റിയർ), അശ്വിൻ പൈ (സോഷ്യൽമീഡിയ).
No comments